
മെറ്റ എ ഐലേക്ക്; 3000 ജീവനക്കാരെ പിരിച്ചുവിടുന്നു
- മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് റിപ്പോർട്
വാഷിങ്ടൺ: ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് . ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പകരം മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്, ഫെബ്രുവരി 11-നും 18-നും ഇടയിൽ ജീവനക്കാർക്ക് ലഭിച്ചേക്കുമെന്നാണ് വിവരം.
CATEGORIES News