
ആശാ വർക്കേഴ്സിന്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്
- അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം
തിരുവനന്തപുരം: ആശാ വർക്കേഴ്‌സിൻ്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്. അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.സമരകേന്ദ്രത്തിലേയ്ക്ക് കൂടുതൽ പ്രവർത്തകരെ എത്തിക്കാനാണ് നീക്കം.

ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ സംഘടനകൾ സമരവേദിയിലേക്ക് എത്തിയേക്കും. ഇതുവരെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടുമില്ല. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്ന് സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ പ്രകടനം നടത്തും.
CATEGORIES News