
രണ്ടായിരത്തോടടുത്ത് വാണിജ്യ പാചക വാതക വില
- ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
കൊച്ചി : വാണിജ്യ പാചക വാതക വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ഉയർന്നു. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും വാണിജ്യ സിലിണ്ടർ വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ചെന്നൈയിൽ അഞ്ച് രൂപ അൻപത് പൈസ കൂടി വില 1965 ആയി ഉയർന്നു. ഡൽഹിയിൽ 1797 ഏഴ് രൂപയായിരുന്നത് 1803 രൂപയായി ഉയർന്നു.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചതിന് മുന്നോടിയായി രാജ്യത്ത് വാണിജ്യാവശ്യ പാചക വാതക സിലിണ്ടർ വില കുറഞ്ഞിരുന്നു.
CATEGORIES News