തൃശ്ശൂർ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല, സുരക്ഷ ഉറപ്പാക്കും

തൃശ്ശൂർ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല, സുരക്ഷ ഉറപ്പാക്കും

  • നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായി . പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടിയാകും. പൂരം നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന സാഹചര്യത്തിൽ, ഇത് ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങൾ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂരത്തിൻ്റെ ശോഭകെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു.

മെയ് 6 നാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ആചാരങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ അദ്ദേഹം ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൻ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )