
അക്രമം ആ ഘോഷിക്കുന്ന സിനിമകൾക്ക് വിമർശനവുമായി എം ബി രാജേഷ്
- സിനിമ, വെബ് സീരീസ്എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുമെന്നും മന്ത്രി
തിരുവനന്തപുരം :കേരളത്തിലെ കൗമാരക്കാരിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഇത്തരം സംസ്കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വിമർശിച്ചു.ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നുവെന്നും ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തകാലത്ത് ഇറങ്ങിയത്.

വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്.സിനിമ, വെബ് സീരീസ്, എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും തദ്ദേശമന്ത്രി പറഞ്ഞു .അതേ സമയം കേരളത്തിലെ എക്സൈസ് സേനയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
CATEGORIES News