
കൊച്ചിൻ ഷിപ്പ്യാർഡിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ
- ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം
കൊച്ചിൻ ഷിപ്പ് യാർഡിന് കീഴിൽ ജോലി ഒഴിവുകൾ . കൊച്ചിൻ ഷിപ്പ് യാർഡിന് കീഴിലുള്ള സബ്സിഡറി കമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലേക്കാണ് ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. മാർച്ച്
17ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക & ഒഴിവ്
ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 5 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ കൂടിയത് 5 വർഷം വരെയാണ് കാലാവധി.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികൾ മാർച്ച് 18-1995ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് 27,150 രൂപ വരെ ഉയരാം.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർ 300 രൂപ അപേക്ഷ ഫീസായി നൽകണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ ഫീസടക്കേണ്ടതില്ല.താൽപര്യമുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകുക.