
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8,230 രൂപയാണ്
കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8,230 രൂപയാണ്. പവൻ വില 65,840 രൂപ.

പവന് കുറഞ്ഞത് 320 രൂപയാണ്. ഈ മാസം തുടക്കത്തിൽ സ്വർണവില പവന് 63,520 രൂപയായിരുന്നു. പിന്നീടായിരുന്നു വില കുതിച്ചു കയറിയത്.