എച്ച്ഐവി ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്

എച്ച്ഐവി ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്

  • ക്യാമ്പ് അടുത്ത മാസം ആദ്യത്തോടെ നടത്തും

മലപ്പുറം:കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേർക്ക് എച്ച്ഐവി പടർന്ന മലപ്പുറം വളാഞ്ചേരിയിൽ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതൽ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്.

ക്യാമ്പ് അടുത്ത മാസം ആദ്യത്തോടെ നടത്തും. ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴപ്പത്തിലാക്കുന്നത്. കേരള എയ്‌ഡ്‌സ്‌ സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ പത്ത് പേർക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ് ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം എത്തിയത്. പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )