
സംസ്ഥാനത്ത് റേഷൻ വാങ്ങുന്നത് 2946 ഇതര സംസ്ഥാനക്കാർ
- മലപ്പുറം ജില്ലയിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ കൂടുതൽ- 571 പേർ
മലപ്പുറം:’ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നത് 2946 ഇതര സംസ്ഥാനക്കാർ.മലപ്പുറം ജില്ലയിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ കൂടുതൽ- 571 പേർ. രണ്ടാംസ്ഥാനത്ത് ഇടുക്കിയും മൂന്നാമത് കാസർകോടുമാണ്.

‘ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി’ പ്രകാരം എൻ.എഫ്.എസ്.എ (നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്‌ട്) ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏതു റേഷൻകടകളിൽനിന്നും ബയോമെട്രിക് സംവിധാനത്തിലൂടെ സാധനങ്ങൾ വാങ്ങാം. ഈ സംവിധാനം പ്രയോജനപ്പെടുത്തിയാണ് സ്വദേശത്തെ കാർഡുപയോഗിച്ച് ഇതരസംസ്ഥാനക്കാർ കേരളത്തിലെ റേഷൻകടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത്.
CATEGORIES News