
എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി
- ശുപാർശയ്ക്ക് പോളിറ്റ് ബ്യൂറോയുടെ അന്തിമ അംഗീകാരം
മധുര: സിപിഎമ്മിനെ തലപ്പത്ത് ഇനി എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല.
ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേർന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പാർട്ടിയുടെ സാംസ്കാരിക ദാർശനിക മുഖമാണ് എം എ ബേബി. കൊല്ലം എസ് എൻ കൊളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് എംഎ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.പിണറായി വിജയൻ ,മൊഹമ്മദ് സലീം,ബി വി രാഘവുലു,തപൻ സെൻ,നിലോത്പൽ ബസു,ഡോ. രാമചന്ദ്ര തുടങ്ങിയ അംഗങ്ങൾക്ക് പുറമെ
എ വിജയരാഘവൻ, ഡോ. അശോക്,എം വി ഗോവിന്ദൻ മാസ്റ്റർ,യു വാസുകി,
ജിതേന്ദ്ര ചൗധരി,മറിയം ധാവ്ളെ,ശ്രിദീപ് ഭട്ടാചാര്യ,വിജു കൃഷ്ണൻ,അരുൺ കുമാർ,അഹാറാം കെ ബാലകൃഷ്ണൻ എന്നീ പുതിയ അംഗങ്ങളും ചുമതലയേറ്റു.