സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി വീണ ജോർജ്

  • പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്കാൻ എന്നീ അംഗീകാരങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ആദ്യ ആശുപത്രിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചുവെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി (96.74 ശതമാനം), മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രി (92 ശതമാനം), കുടുംബാരോഗ്യ കേന്ദ്രങ്ങളായ പാലക്കാട് മരുതറോഡ് (96.38 ശതമാനം), ആലപ്പുഴ താമരകുളം (95.08 ശതമാനം), ഭരണിക്കാവ് (91.12 ശതമാനം), വയനാട് വാഴവറ്റ (95.85 ശതമാനം), കൊല്ലം പുനലൂർ നഗര കുടുംബാരോഗ്യ കേന്ദ്രം (95.33 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മടത്തറ (87.52 ശതമാനം), മലപ്പുറം അത്താണിക്കൽ (94 ശതമാനം), വയനാട് മാടക്കുന്ന് (97.24 ശതമാനം) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) ലഭിച്ചത്.

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്കാൻ എന്നീ അംഗീകാരങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ആദ്യ ആശുപത്രിയായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )