ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന

ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന

  • തിരച്ചിൽ ഊർജിതമാക്കി പോലീസ്

കൊച്ചി: ലഹരി മരുന്ന് തിരയാൻ പൊലീസ് എത്തിയപ്പോൾ കൊച്ചിയിൽ പി.ജി.എസ് വേദാന്ത ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. എന്നാൽ ഇയാൾ കേരളം വിട്ടതായാണ് സൂചന. അന്വേഷണ സംഘം ഷൈൻ ടോം ചാക്കോയുടെ മൊബൈൽ ടവർ നോക്കിയാണ് നീങ്ങുന്നത്.

അവസാന മൊബെൽ ടവർ സൂചന കാണിക്കുന്നത് നടൻ തമിഴ്നാട്ടിൽ എത്തിയെന്നാണ്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധന തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്ന് കടന്നുകളഞ്ഞത് ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടൻ പുലർച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )