ഷഹബാസ് കൊലപാതകം; പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു

ഷഹബാസ് കൊലപാതകം; പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു

  • കുട്ടികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശം

കൊച്ചി : താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കോടതിയിൽ കുട്ടികളെ ഹാജരാക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ വിശദമായ വാദം 25ന് കേൾക്കും.

പ്രതികൾ കുട്ടികളാണെന്നും അതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവെയ്ക്കാനാവില്ലെന്നും കോടതി. കുറ്റാരോപിതരെ കോടതിയിൽ ഹാജരാക്കുന്നതിൽ ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ. കുട്ടികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശം. കുട്ടികളുടെ അന്തസും സ്വകാര്യതയും മാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )