ലഹരിക്കെതിരെ ബിമാക്ക കക്കഞ്ചേരി രാത്രി നടത്തം സംഘടിപ്പിച്ചു

ലഹരിക്കെതിരെ ബിമാക്ക കക്കഞ്ചേരി രാത്രി നടത്തം സംഘടിപ്പിച്ചു

  • ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.അജിത ഫ്ലാഗ് ഓഫ് ചെയ്തു

ഉള്ളിയേരി : കക്കഞ്ചേരി , മനാട് പ്രദേശത്തെ മുഴുവൻ രാഷ്രീയ സാംസ്ക്കാരിക കൂട്ടായ്മകളെയും അണിനിരത്തിക്കാണ്ട് ബിമാക്ക കക്കഞ്ചേരി ലഹരി വിരുദ്ധ ജനകീയ രാത്രി നടത്തം സംഘടിപ്പിച്ചു. മുണ്ടോത്ത് നിന്നും കക്കഞ്ചേരിയ്ക്കുള്ള യാത്ര ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.അജിത ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കെ. ബീന ടീച്ചർ, സുജാത നമ്പൂതിരി, ചന്ദ്രിക പൂമoത്തിൽ, അത്തോളി പൊലീസ് എസ്.ഐ. സന്ദീപ്, എക്സൈസ് അസി:ഇൻസ്പെക്ടർ എൻ .സുരേഷ് ബാബു, ലെഫ്റ്റനൻ്റ് എം ആർ. രമീഷ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. സി.കെ വിജയൻ, ഇ. പ്രബീഷ് കുമാർ സംസാരിച്ചു. അഷ്റഫ് നാറാത്ത്, ബിജു ടി. ആർ പുത്തഞ്ചേരി, രാധാകൃഷ്ണൻ ഒള്ളൂർ, അഷ്റഫ് നാറാത്ത്, പ്രസാദ് കൈതക്കൽ , എൻ കെ മുസ്തഫ, ടി.കെ വിജയൻ മാസ്റ്റർ എന്നിവർ സർഗാത്മക സാന്നിധ്യം നൽകി. ഗണേശ് കക്കഞ്ചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ടീയ സാംസ്കാരിക സംഘടനകളും ഗ്രാമത്തിലെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും കൂട്ടായ്മകളും ബഹുജനങ്ങളും പരിപാടിയിൽ അണിചേർന്നു. പന്തംകൊളുത്തി നടത്തം, ശിങ്കാരിമേളം, മുദ്രാഗീതാലാപനം, നിശ്ചല ദൃശ്യം ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ രാത്രി നടത്തത്തെ ശ്രദ്ധേയമാക്കി.ബിമാക്ക സെക്രട്ടറി പി.കെ ചന്ദ്രൻ സ്വാഗതവും ഏ.കെ ഷൈജു നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )