
കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് കസ്റ്റഡിയിൽ
- ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി
ഉപ്പുതറ (ഇടുക്കി): ആലടിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നു.

ശനിയാഴ്ച്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറിൽ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവർ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പൊലീസെത്തിയാണ് നവീനയെ ആശുപത്രിയിൽ എത്തിച്ചത്.
CATEGORIES News