ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

  • കാസർഗോഡ് നിന്ന് ആരംഭിച്ച് 45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹ്യപ്രവർത്തകൻ ഡോക്‌ടർ ആസാദ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആശാവർക്കേഴ്‌സ് തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ 85 ആം ദിവസമാണ് രാപകൽ സമര യാത്ര ആരംഭിക്കുന്നത്. കാസർഗോഡ് നിന്ന് ആരംഭിച്ച് 45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹ്യപ്രവർത്തകൻ ഡോക്‌ടർ ആസാദ് ഉദ്ഘാടനം ചെയ്യും. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദുവാണ് യാത്ര നയിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )