കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥയോ? എന്താകും പാകിസ്താന്റെ ഭാവി?

കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥയോ? എന്താകും പാകിസ്താന്റെ ഭാവി?

2008-ൽ അവസാന സൈനിക ഏകാധിപതിയും പുറത്താക്കപ്പെട്ടശേഷം സിവിലിയൻ നേതൃത്വത്തിലായ ഭരണകൂടത്തിൻ്റെ അസ്‌തിത്വംതന്നെ ഭീഷണിയിലായിരിക്കയാണ്.

ഡൽഹി:’മിക്കവരും നിയമങ്ങൾ പാലിക്കുന്നു. ചിലർ നിയമങ്ങൾ ലംഘിക്കുന്നു… വളരെ കുറച്ചുപേർ നിയമങ്ങൾ നിർമിക്കുന്നു’ – നരേന്ദ്രമോദിയെ സമഗ്രമായും വിശാലമായും ചിത്രീകരിക്കാൻ ഈ വാക്യത്തിന് ഒരുപക്ഷേ, സാധിക്കും. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ‘പാകിസ്‌താൻറെ ഭാവി എന്താകും’ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

പാകിസ്‌താന്റെ ചരിത്രത്തിൽ ഭൂരിഭാഗവും രാജ്യം ഭരിച്ചിരുന്നത് സൈനികസ്വേച്ഛാധിപതികളായിരുന്നു. ജനങ്ങൾ ഈ ഭരണത്തിൻകീഴിൽ അനുസരണയോടെ ജീവിച്ചു. നവാസ് ഷെരീഫും ഇമ്രാൻ ഖാനും(പുറത്താക്കപ്പെട്ടശേഷം) ഒഴികെയുള്ള എല്ലാ രാഷ്ട്രീയക്കാരും സൈന്യം കുനിയാൻ പറഞ്ഞാൽ നിലത്തിഴഞ്ഞു. ‘മറ്റെല്ലാ രാജ്യങ്ങളിലും സൈന്യം രാജ്യത്തിന്റേതാണ്. എന്നാൽ, പാകിസ്‌താനിൽ രാജ്യം സൈന്യത്തിന്റേറേതും’ എന്നുപറഞ്ഞാൽ എതിർക്കാനാകില്ല.

പഹൽഗാം ആക്രമണത്തിനുശേഷം പാകിസ്‌താൻ്റെ സൈനികമേധാവി ജനറൽ അസിം മുനീറും അദ്ദേഹത്തിൻ്റെ ഏപ്രിലിലെ ദ്വിരാഷ്ട്രസിദ്ധാന്ത പ്രഭാഷണവും ചർച്ചയാകുകയുണ്ടായി. ആ പ്രസ്‌താവനകൾ ഒരു മുൻകൂർപ്രഖ്യാപനംപോലെയായിരുന്നു. രാജ്യത്തിന്റെ സൈനികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽനിന്ന് പുറത്തുവരാനും ദേശീയ ഐക്യം നേടിയെടുക്കാനും ഇന്ത്യയുമായുള്ള യുദ്ധം അദ്ദേഹമടക്കമുള്ള സൈനികമേധാവികൾക്ക് ആവശ്യമായിരുന്നു. സാമ്പത്തികമായി പട്ടിണിയിലായ ഒരു സമൂഹത്തിനുമേൽ സൈന്യം യുദ്ധം അടിച്ചേൽപ്പിച്ചിട്ടും അതിനെ ആരും ചോദ്യംചെയ്യാത്ത അവസ്ഥ പാകിസ്താനിൽമാത്രമേ ഉണ്ടാകാനിടയുള്ളൂ. 2008-ൽ അവസാന സൈനിക ഏകാധിപതിയും പുറത്താക്കപ്പെട്ടശേഷം സിവിലിയൻ നേതൃത്വത്തിലായ ഭരണകൂടത്തിൻ്റെ അസ്‌തിത്വംതന്നെ ഭീഷണിയിലായിരിക്കയാണ്. ഇന്ത്യയെക്കുറിച്ചുള്ള പാകിസ്‌താന്റെ അമിതവേവലാതിയും രാജ്യത്തിന്റെ ഒറ്റപ്പെടലിന് കാരണമാണെന്നത് മറ്റൊരു സത്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )