കേരളത്തിലെ ദേശീയപാത വികസനം: നിതിൻ ഗഡ്‌കരിയുമായി നാളെ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും

കേരളത്തിലെ ദേശീയപാത വികസനം: നിതിൻ ഗഡ്‌കരിയുമായി നാളെ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും

  • റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും

തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്കു തിരിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കുന്നതിനു കൂടിയാണ് യാത്ര. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും.

നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കാണ്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മരാമത്തു വകുപ്പ് സെക്രട്ടറി കെ.ബിജു എന്നിവർ ഇന്നു യാത്ര തിരിക്കും. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കണമെന്നു സർക്കാർ ആഗ്രഹിക്കുന്നതിനാൽ നിർമാണത്തിന്റെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന ഭാഗത്തിന്റെ നിർമാണപുരോഗതിയും കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യും. മലപ്പുറം കൂരിയാട് ഉൾപ്പെടെ ദേശീയപാത നിർമാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ഇവിടെ ബദൽ മാർഗം എന്തു വേണമെന്നതു സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിർദേശവും പങ്കുവയ്ക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )