കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ .എൻ ബാലഗോപാൽ

കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു- ധനകാര്യ മന്ത്രി കെ .എൻ ബാലഗോപാൽ

  • ഈ സർക്കാരിന്റെ കാലത്ത് സർക്കാർ സഹായമായി 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ .എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

ഈ സർക്കാരിന്റെ കാലത്ത് സർക്കാർ സഹായമായി 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )