
കണ്ണൂർ ജയിലിൽ ക്രിമിനലുകൾക്ക് സുഖജീവിതം
പുറത്തേക്ക് ഫോൺ വിളിക്കാനും ജയിലിൽ സൗകര്യമുണ്ട്
കണ്ണൂർ: കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയുടെ മൊഴി. പുറത്തേക്ക് ഫോൺ വിളിക്കാനും ജയിലിൽ സൗകര്യമുണ്ട്. എല്ലാത്തിനും പണം നൽകണം. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. ജയിൽചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നും ഗോവിന്ദചാമി വ്യക്തമാക്കിയിട്ടുണ്ട്.
CATEGORIES News