
ധർമ്മസ്ഥലയിലെ പരിശോധനയിൽ നിർണായക കണ്ടെത്തൽ
- ആറാമത്തെ പോയിന്റിൽ നിന്നാണ് അസ്ഥിക്കൂടത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയത്
മംഗളൂരു: ധർമ്മസ്ഥലയിലെ പരിശോധനയിൽ നിർണായക കണ്ടെത്തൽ.അസ്ഥികൂടത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളിൽ ആദ്യത്തെ മൂന്നിടങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ കുഴിയെടുക്കലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നില്ല. വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു.

കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന മൂന്നാമത്തെ ദിവസത്തേക്ക് കടത്തിരിക്കുകയാണ്. ആറാമത്തെ പോയിന്റിൽ നിന്നാണ് അസ്ഥിക്കൂടത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയത്.എന്നാൽ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ ഇത് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.എസ്ഐടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
CATEGORIES News