ട്രെയിനുകൾ വൈകി ഓടുന്നു

ട്രെയിനുകൾ വൈകി ഓടുന്നു

  • അടുത്ത ഞായറാഴ്‌ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം

കൊച്ചി : പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്‌ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം. ആറ് ട്രെയിനുകൾ വൈകിയോടും. ഗോരഖ്പുർ-തിരുവനന്തപുരം, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ്, മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സസ്പ്രസ്, ജാംനഗർ- തിരുനെൽവേലി, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് ട്രെയിനുകളാണ് വൈകിയോടുന്നത്.

എറണാകുളം- പാലക്കാട്, പാലക്കാട്-എറണാകുളം മെമു സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ബുധൻ, ശനി, ഞായർ ദിവസങ്ങളിലും മെമു സർവീസ് റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചില ട്രെയിനുകൾ വൈകി ഓടുമെന്നു റെയിൽവേ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ ഞായറാഴ്ച വരെ തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )