
അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി
- ജൂലൈ 19നാണ് ഭർത്താവ്സ തീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.
പത്തനംതിട്ട:ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണംനടക്കുന്നത്. ജൂലൈ 19നാണ് ഭർത്താവ്സ തീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.

കുടുംബത്തിൻ്റെ പരാതിയിൽഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. സതീഷിൻ്റെ മാനസിക,ശാരീരിക പീഡനമാണ് അതുല്യയുടെ
ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി.ഭർത്താവ് അതുല്യയെ പീഡനത്തിന്ഇരയാക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.
CATEGORIES News