ഫേസ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ;വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചു

ഫേസ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ;വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചു

  • വിഎസ് അച്യുതാനന്ദൻ അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റ് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു

കൊച്ചി : വിവാദ ഫേസ്ബുക്ക്‌ പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്‌ത്‌ കൊച്ചി സൈബർ പോലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചു. താൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു. വിഎസ് അച്യുതാനന്ദൻ അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റ് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.ഈ പോസ്റ്റിന്റെ പേരിലാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അടൂർ ഗോപാലകൃഷ്ണണനെതിരെയും ഗായകൻ യേശുദാസിനെതിരെയും വിനായകൻ അശ്ലീല പോസ്റ്റ് ഇട്ടിരുന്നു. എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതുകയായിരുന്നു. ഇത് വീണ്ടും വിവാദമായി. അതിനിടയിലാണ് മറ്റൊരു പോസ്റ്റിന്റെ പേരിൽ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )