ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികളെ കൊല്ലാൻ നടപടി

ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികളെ കൊല്ലാൻ നടപടി

  • പഞ്ചായത്ത് പ്രസിഡന്റിന്റെ ഹോണററി ലൈഫ് വാർഡൻ എന്ന അധികാരം ഉപയോഗിച്ചാണ് നടപടി.

താമരശ്ശേരി: ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി കട്ടിപ്പാറ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി നാല് കാട്ടുപന്നികളെ ഇന്നലെ കൊന്നു കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഹോണററി ലൈഫ് വാർഡൻ എന്ന അധികാരം ഉപയോഗിച്ച് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ച കിഫയുടെ ഷൂട്ടേഴ്സ് ക്ലബ്ബിലെ 12-ഓളം ഷൂട്ടർമാരും പരിശീലനം ലഭിച്ച നായകളും ചേർന്നാണ് തിരച്ചിൽ നടത്തുന്നതും കൊല്ലുന്നതും.

ചെമ്പ്രകുന്ന് ജനവാസമേഖലകളിലാണ് കഴിഞ്ഞ ദിവസം കാട്ടു പന്നികളെ വകവരുത്തിയത്. വരും ദിവസങ്ങളിൽ കോളിക്കൽ, വടക്കുംമുറി, തുടങ്ങിയ വാർഡുകളിലെ ജനവാസ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങും. പഞ്ചായത്തിലെ മറ്റുഭാഗങ്ങളിലും വേട്ടയാടൽ നടത്തുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

പ്രസിഡന്റ് പ്രേംജി ജെയിംസ്, വൈസ് പ്രസിഡന്റ് സാജിതാ ഇസ്മായിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മോയത്ത് മുഹമ്മദ്, വാർഡ് മെമ്പർമാരായ മുഹമ്മദ് ഷാഹിം എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )