
കെ എസ് ആർ ടി സിക്ക് ഓണം കളക്ഷനിൽ റെക്കോർഡ് നേട്ടം
- ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ്
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ്.

ഓണാഘോഷങ്ങൾക്കു ശേഷം ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാൻ കാരണമെന്നാണു വിലയിരുത്തൽ. കൂടുതൽ ബസുകൾ സർവീസ് നടത്തിയതും വരുമാനം വർധിക്കാൻ കാരണമായി.
CATEGORIES News
