മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം; വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം; വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

  • ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്‌

വടക്കാഞ്ചേരി:മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വന്ന വ്യാജപിഴസന്ദേശം തുറന്ന വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ട‌പ്പെട്ടു. അഞ്ഞൂറു രൂപയുടെ പിഴസന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്‌. തൃശൂർ വടക്കാഞ്ചേരി, കുമ്പളേങ്ങാട് റോഡിലെ മൊബൈലി സ്പോട്ട് കടയുടെ ഉടമയാണ് തട്ടിപ്പിനിരയായ്.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ഫോണിൽ എസ്.എം.എസ്. വന്നു. ഗതാഗത നിയമം ലംഘിച്ചതിന് അഞ്ഞൂറു രൂപ പിഴയെന്നായിരുന്നു സന്ദേശം. ലിങ്ക് തുറന്നപ്പോൾ ചലാൻ അടയ്ക്കാനും പറഞ്ഞു. സംശയം തോന്നിയില്ല.അഞ്ഞൂറു രൂപ അടച്ചതിനു പിന്നാലെ, ഒരു ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അക്കൗണ്ട് ഇടപാടുകൾ മരവിപ്പിച്ചു. പിന്നെ, ഫോൺ നമ്പറും പ്രവർത്തന രഹിതമായി. വടക്കാഞ്ചേരി പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )