
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് എത്തി
- മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം നിയമസഭയിലേക്ക് പ്രവേശിച്ചത്
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ.ഇന്ന് രാവിലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാഹുൽ സഭയിൽ എത്തിയത്. വിവാദങ്ങൾക്ക് ശേഷം പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന രാഹുൽ ഇന്ന് രാവിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് എല്ലാ സസ്പെൻസുകൾക്കും വിരാമമിട്ടു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം നിയമസഭയിലേക്ക് പ്രവേശിച്ചത്

. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. ഇത് പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ച നിലപാടായി വിലയിരുത്തപ്പെടുന്നു. സഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര എം.എൽ.എ. പി.വി. അൻവറിന്റെ സീറ്റാണ് ലഭിച്ചത്. സാധാരണയായി പാർട്ടിയുടെ എം.എൽ.എ.മാർ പ്രത്യേക ബ്ലോക്കുകളിലാണ് ഇരിക്കാറ്. പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചതിനാലാണ് രാഹുലിന് പ്രത്യേക സീറ്റ് ലഭിച്ചത്.
