മലമ്പുഴയിൽ വീടിനു സമീപം പുലിക്കുട്ടിയെ കണ്ടെത്തി

മലമ്പുഴയിൽ വീടിനു സമീപം പുലിക്കുട്ടിയെ കണ്ടെത്തി

  • ഏകദേശം രണ്ടുവയസ്സോളം പ്രായമുള്ള പുലിക്കുട്ടിയാണത്

പാലക്കാട്: മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.പുലിക്കുട്ടിയെ കണ്ടെത്തിയത് ബി. തങ്കച്ചന്റെ പറമ്പിനു സമീപത്താണു . വളർത്തുനായ കുരയ്ക്കുന്നതു കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം രണ്ടുവയസ്സോളം പ്രായമുള്ള പുലിക്കുട്ടിയാണത്. മുൻകാലിന് പരുക്കേറ്റിട്ടുണ്ട്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തങ്കച്ചൻ വിളിച്ചുവരുത്തി.

ധോണിയിലെ വനംവകുപ്പിൻ്റെ ബേസ് ക്യാംപിലേക്കു പുലിക്കുട്ടിയെ കൊണ്ടുപോയി. ഇവിടെ പ്രാഥമിക ചികിത്സ നടത്തിയശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )