
‘ഓപ്പറേഷൻ നും കൂർ’ പൃഥ്വിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സംഘം പരിശോധന നടത്തി
- കേരളത്തിൽ മുപ്പതിടങ്ങളിൽ ഇത്തരത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം
തിരുവനന്തപുരം:ഭൂട്ടാനിൽ റജിസ്‌റ്റർ ചെയ്‌ത വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ച് വിൽക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മലയാളസിനിമാതാരങ്ങളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ദുൽഖർ സൽമാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും,പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സംഘം പരിശോധന നടത്തി ‘ഓപ്പറേഷൻ നുംകൂർ’ എന്ന പേരിലാണ് പരിശോധന. കേരളത്തിൽ മുപ്പതിടങ്ങളിൽ ഇത്തരത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

രാജ്യവ്യാപകമായി കസ്‌റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിൻ്റെ ഭാഗമായി നികുതിവെട്ടിച്ച് കടത്തുന്ന വാഹനങ്ങൾ വാങ്ങിയവരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് വിപുലമായ പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലും കസ്‌റ്റംസ് സംഘം അന്വേഷണത്തിന് എത്തിയിരുന്നു
CATEGORIES News
