ദുബൈ സെക്ടറിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു

ദുബൈ സെക്ടറിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു

  • ഡിസംബർ മൂന്ന് മുതലാണ് ഈ റൂട്ടിൽ സർവീസുകൾ തുടങ്ങുക

ദുബൈ: എയർ ഇന്ത്യ എക്‌സ്പ്രസ് വിന്റർഷെഡ്യൂളിൽ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്‌ടറിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിക്കും. ഡിസംബർ മൂന്ന് മുതലാണ് ഈ റൂട്ടിൽ സർവീസുകൾ തുടങ്ങുക.

പ്രതിവാരം മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക. സർവീസുകളുടെ ആഴ്‌ചയിലെ ഷെഡ്യൂൾ ലഭ്യമായിട്ടില്ല. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ എയർലൈന്റെ വെബ്സൈറ്റിലോ അംഗീകൃത ഏജൻ്റുമാർ വഴിയോ പരിശോധിച്ച് ഉറപ്പാക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )