
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാർക്ക് ഇനി ഏകീകൃത ഷിഫ്റ്റ്
- 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം
തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്.100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം.

ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ന ഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നൽകണമെന്നും, എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
CATEGORIES News
