
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
- ഓൺലൈനായിട്ടാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെം ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
എറണാകുളം : കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെം ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യംഅറിയിച്ചിരുന്നത്. എന്നാൽ 8.45ഓടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

വാരാണസിയിൽ 4 പുതിയ വന്ദേഭാരത് ട്രെയിനുകൾ മോദി ഉദ്ഘാടനം ചെയ്തു. എറണാകുളം – ബെംഗളൂരു കൂടാതെ, ബനാറസ് -ഖജുരാഹൊ, ലക്നൌ-, ഫിറോസ്പൂർ – ദില്ലി ട്രെയിനുകൾ ആണ് മോദി ഫ്ലാഗ് ഓഫ് ചെയ്തത്
CATEGORIES News
