
തിരുവനന്തപുരത്തേക്ക് പറന്ന വിമാനം അടിയന്തരമായി മസ്കറ്റിൽ ഇറക്കി
- എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വിമാനം വൈകാൻ കാരണമായത്.
തിരുവനന്തപുരം: ദുബൈയിൽ നിന്ന് പുലർച്ചെ എത്തേണ്ട എമിറേറ്റ്സ് വിമാനം തിരുവനന്തപുരത്ത് എത്തിയത് മണിക്കൂറുകൾ വൈകി.എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വിമാനം വൈകാൻ കാരണമായത്. കുട്ടിക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നതോടെ വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവനന്തപുരത്ത്ഉണ്ടായത്. തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്ക് എത്തേണ്ട വിമാനം അഞ്ച് മണിക്കൂർ വൈകിയാണ് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ വിമാനത്തിന്റെ മടക്കയാത്രയും വൈകി. ഈ വിമാനത്തിൽ പോകാനായി കാത്തിരുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. പിന്നീട് രാത്രി പത്ത് മണിയോടെയാണ് വിമാനം തിരികെ ദുബൈയിലേക്ക് പോയത്.
CATEGORIES News
