NIOS ഏപ്രിൽ-മേയ് പരീക്ഷ 2026; പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

NIOS ഏപ്രിൽ-മേയ് പരീക്ഷ 2026; പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

  • 2025 ഡിസംബർ 20 ആണ് പിഴ കൂടാതെ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് 2026 ഏപ്രിൽ- മേയ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എൻഐഒഎസിന്റെ ഒദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

2025 ഡിസംബർ 20 ആണ് പിഴ കൂടാതെ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. സ്ട്രീം 1, ബ്ലോക്ക് ഒന്നിന് കീഴിൽ എൻ റോൾ ചെയ്‌ത എല്ലാവർക്കും ഈ സമയപരിധി ബാധകമാണ്. 2025 സെപ്റ്റംബർ/ ഒക്ടോബറിൽ നടന്ന പൊതുപരീക്ഷയ്ക്ക് മുൻപ് എൻഐഒഎസ് പരീക്ഷ എഴുതിയ ആളുകൾക്കും ഇത് ബാധകമാണ്.അവസാന ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു വിഷയത്തിന് ലേറ്റ് ഫീ ആയ 150 രൂപയോട് കൂടി 2025 ഡിസംബർ 21 മുതൽ 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ തീയതിക്കുള്ളിലും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ഏകീകൃത ലേറ്റ് ഫീസായ 1,600 രൂപ അടച്ച് ജനുവരി ഒന്നു മുതൽ 10 വരെ അപേക്ഷ ഫോം പൂരിപ്പിക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )