രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി

  • ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങൾ. ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയുമെന്നും, ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത് ശബരിമല സ്വർണ്ണക്കൊള്ള ഷാഫി പറമ്പിൽ പറഞ്ഞു.

ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുൻപെങ്ങും ഉണ്ടായിട്ടില്ല, അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും. സർക്കാർ സ്പോൺസേഡ് കൊള്ളയായിരുന്നു ശബരിമലയിൽ നടന്നത് എന്നും, സിപിഐഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും ഷാഫി ആവർത്തിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )