തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം

  • സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് സംഘർഷം.

തിരുവനന്തപുരം :തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം. സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് സംഘർഷം. ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ് നിലവിൽ. ബൂത്ത് ഒന്നിൽ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയിൽ നിന്നും ആളികളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേർത്തെന്നും ഉൾപ്പെടെയുള്ളആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരിൽ നിന്ന് വന്നിരുന്നു. കോൺഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. വഞ്ചിയൂരിൽ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേർസ് ലിസ്റ്റിൽ ചേർത്തെന്നും അത് കള്ളവോട്ടാണ്, പോളിങ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ സിപിഎം ഈ ആരോപണം തള്ളിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )