
നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ സിനിമാ സംഘടനകൾക്കുള്ളിൽ അഭിപ്രായ ഭിന്നത തുടരുന്നു
- സിനിമാ സംഘടനകളിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിട്ടുണ്ട്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ സിനിമാ സംഘടനകൾക്കുള്ളിൽ അഭിപ്രായ ഭിന്നത തുടരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതിൽ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയിൽ നിന്ന് രാജിവെച്ചിരുന്നു.സിനിമാ സംഘടനകളിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിനിമാ താരങ്ങളുടേയും നിർമാതാക്കളുടേയും മറ്റും സംഘടനകളിൽ വളരെസ്വാധീനമുള്ള അംഗമായിരുന്നു ദിലീപ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായ പശ്ചാത്തലത്തിൽ പുറത്തുനിന്നുൾപ്പെടെ ശക്തമായ സമ്മർദമുണ്ടായ ഘട്ടത്തിലാണ് ദിലീപിനെ നീക്കം ചെയ്‌തിരുന്നത്. വിധിക്കെതിരെ പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിക്കാനിരിക്കെ തിടിക്കപ്പെട്ട് ദിലീപിനെ തിരിച്ചെടുക്കുന്നതിനാണ് ഒരു വിഭാഗത്തിന് അതൃപ്തി.
