
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്
- പരീക്ഷ ഫലം അതിവേഗം അറിയാം
തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.
കഴിഞ്ഞ വര്ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. 2023 ല് 99.70 ശതമാനമായിരുന്നു വിജയ ശതമാനം. ഇത്തവണ 427105 വിദ്യാർഥികൾ ആണ് ഫലം കാത്തിരിക്കുന്നത്.
പരീക്ഷാ ഫലം www.prd.kerala.gov.in , www.result.kerala.gov.in , www.examresults.kerala.gov.in , https://sslcexam.kerala.gov.in , www.results.kite.kerala.gov.in , https://pareekshabhavan.kerala.gov.in
എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. അതേസമയം പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും വേഗത്തിലറിയാനാകും.
CATEGORIES News
TAGS SSLC RESULT 2024