
രാജീവ് ഗാന്ധിയുടെ ഓർമയ്ക്ക് 33 വയസ്
- 1991- മെയ് 21ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇ അംഗം കൊലപ്പെടുത്തുകയായിരുന്നു
നവീന ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയുടെ ഓർമ ദിനമാണ് ഇന്ന്. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 1991- മെയ് 21-നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് അദ്ദേഹത്തെ കൊല ചെയ്തത്. എൽടിടിഇ അംഗമായ തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം ചാവേറായി കൊലപ്പെടുത്തുകയായിരുന്നു.
സഞ്ജയ് ഗാന്ധിയുടെ അപകട മരണത്തെ തുടർന്നാണ് സഹോദരനായ രാജീവ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അമ്മ ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന് രാഷ്ട്രീയ നേതൃത്വത്തിലേക്കും ഭരണ സാരഥ്യത്തിലുമദ്ദേഹമെത്തി. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ ഇടപെടലിലെ പ്രതിഷേധമായിരുന്നുവെന്ന് രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച കമ്മീഷനുകൾ കണ്ടെത്തിയിരുന്നു.1991- ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചു.