
എംഡിഎംഎയുമായി യുവാവ് പിടിയിൽ
- അരിക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ 152 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്
താമരശ്ശേരി: സ്റ്റേഷനറി സാധനങ്ങളുടെ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദാണ് അറസ്റ്റിൽ ആയത് . കോഴിക്കോട് റൂറൽ എസ്.പി. ഡോ. അർവിന്ദ് സുകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും താമരശ്ശേരി പോലീസും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അരിയുടെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച പോളിത്തീൻ കവറിനുള്ളിൽ നിന്ന് പത്ത് സിപ്പ്ലോക് കവറുകളിലാക്കി സൂക്ഷിച്ച ആറുലക്ഷത്തോളം രൂപ വിലയുള്ള 152 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് 22(സി) വകുപ്പ് ചുമത്തി അറസ്റ്റുരേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
CATEGORIES News