
വിഷു ബമ്പർ;ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്
- 12 കോടിയാണ് ഒന്നാം സമ്മാനം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ഇക്കുറി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ VC 490987 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകൾക്ക് വീതം നൽകും.

10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകൾക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നൽകുന്ന വിധത്തിലാണ് മറ്റ് സമ്മാനങ്ങൾ. അഞ്ച് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപ നൽകും.
CATEGORIES News