ടൂറിസ്റ്റ് ബസുകൾ ഇനി കളറാകും

ടൂറിസ്റ്റ് ബസുകൾ ഇനി കളറാകും

  • വടക്കഞ്ചേരി ബസ് അപകടത്തെത്തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്

തിരുവനന്തപുരം :റോഡ് സുരക്ഷയുടെ ഭാഗമായി ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻ വലിക്കുന്നു. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ) യോഗത്തിൽ തീരുമാനം ഉണ്ടാകും.

ഒമ്പതുപേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെത്തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ പതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് നിർദേശിച്ചിരുന്നത്. എസ്ടിഎ യോഗം നിർദേശം അംഗീകരിക്കുകയും ചെയ്തു. ഇനി ടൂറിസ്റ്റ് ബസുകൾ പഴയ പോലെ കളറായി ഇറങ്ങും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )