
ഹെയ്റ്റ് ക്യാമ്പയിനോട് യോജിപ്പില്ല – ആസിഫ് അലി
- രമേഷ് നാരായണൻ വിഷയത്തിൽ പ്രതികരണം – കലയോടൊപ്പം കലാകാരനെയും സ്നേഹിക്കുന്ന മലയാളികൾക്ക് നന്ദി -അസിഫ് അലി
കൊച്ചി : രമേഷ് നാരായണൻ അനുഭവിച്ച പിരിമുറുക്കത്തിന്റെ ഭാഗമാണ് ആ റിയാക്ഷൻ എന്ന് ആസിഫ് അലി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകൻ രമേഷ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ആസിഫ്.

കലയോടൊപ്പം കലാകാരനെയും സ്നേഹിക്കുന്ന മലയാളികൾക്ക് നന്ദി. എന്നാൽ മറ്റു തലത്തിലേക്ക് പ്രശ്നം പോവരുത്. മതപരമായും മറ്റുമുള്ള രീതിയിലേക്ക് വിഷയം ചർച്ചയായത് വിഷമമുണ്ടാക്കി എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
രമേശ് നാരായൺ തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന്റെ ശബ്ദമിടറിയത് തനിക്ക് വേദനയുണ്ടാക്കിയെന്നും ആസിഫ് അലി പറഞ്ഞു.
CATEGORIES News