
തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം; തെരയാൻ തൃശൂരിൽ നിന്നുള്ള ഡ്രഡ്ജർ സംഘം
- കാർഷിക സർവകലാശാലയുടെ ഓട്ടോ ഡ്രഡ്‌ജ് ക്രാഫ്റ്റ് കൊണ്ടുവരാൻ തയ്യാറാണെന്ന് എം. വിജിൻ – എംഎൽഎഅറിയിച്ചു
ഷിരൂർ : ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ നിർത്തരുത് എന്നും ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും ബാക്കി വിവരങ്ങളൊന്നും കിട്ടാത്തതിൽ വിഷമമുണ്ട് എന്ന് അർജുൻ്റെ സഹോദരി അഞ്ജു പറഞ്ഞു. ഇതോടൊപ്പം തിരച്ചിൽ നടത്താൻ തൃശ്ശൂരിൽനിന്ന് ഡ്രഡ്‌ജർ കൊണ്ടുവരാൻ കേരളം താത്പര്യമറിയിച്ചു. കാർഷിക സർവകലാശാലയുടെ ഓട്ടോ ഡ്രഡ്‌ജ് ക്രാഫ്റ്റ് കൊണ്ടുവരാൻ തയ്യാറാണെന്ന് എം. വിജിൻ – എംഎൽഎഅറിയിച്ചു.

ഇതിന് ഉത്തര കന്നഡ കളക്ടർ അനുമതി നൽകിയിട്ടില്ല. കുത്തൊഴുക്കിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിച്ചശേഷം കൊണ്ടുവന്നാൽ മതിയെന്ന നിലപാടിലാണവർ. കൊച്ചി കായലിൽ ഉപയോഗിക്കുന്ന ജങ്കാർ ഒഴുക്ക് തടയാൻ അനുയോജ്യമാണെന്നാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറയുന്നത്. എസ് ഡിആർഎഫിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് നിരീക്ഷണം തുടരുമെന്ന് കാർവാർ എംഎൽഎ സതീശ് സെയിൽ വ്യക്തമാക്കി.
CATEGORIES News