അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • അർജുനെ കണ്ടെത്തുന്നതിനായി സർക്കാരിന്റ പരമാവധി സഹായങ്ങൾചെയ്യുമെന്ന് ഉറപ്പ് നൽകി

കോഴിക്കോട്: കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി അർജുന്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. അർജുനെ കണ്ടെത്തുന്നതിനായി സർക്കാരിന്റ പരമാവധി സഹായങ്ങൾചെയ്യുമെന്ന് ഉറപ്പ് നൽകി.

അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )