
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരിൽ മാറ്റം
- നേമം ഇനി തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷൻ ഇനി തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടെയും പേരു മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികൾ നടക്കും.
CATEGORIES News