
ഗുസ്തിയോട് വിട; വിനേഷ് ഫോഗട്ട് വിരമിക്കുന്നു
- സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ടാണ് തന്റെ വിരമിക്കൽ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്
ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെതുടർന്ന് ഒളിമ്പിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം നടന്നിരിക്കുന്നത്.
ഹിന്ദിയിൽ അൽവിദ ഗുസ്തി (ഗുസ്തിയോട് വിട) എന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്റെ വിരമിക്കൽ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്.

പ്രമുഖരുടെ പിന്തുണയിങ്ങനെ:
വിനേഷ് ഫോഗട്ട്, നിങ്ങൾ ഇന്ത്യയുടെ അഭിമാനം എല്ലാവർക്കും പ്രചോദനം ശക്തമായി തിരിച്ചുവരൂ-പ്രധാനമന്ത്രി
ഒളിമ്പിക് ഫൈനൽ അയോഗ്യത 140 കോടി ജനങ്ങളുടെ ഹൃദയത്തിൽ വിനേഷ് ഫോഗട്ട് ചാമ്പ്യനായി തുടരും-രാഷ്ട്രപതി
വിനേഷ് തോറ്റുകൊടുക്കുന്ന ആളല്ല കൂടുതൽ ശക്തമായി തിരിച്ചുവരും രാജ്യം മുഴുവൻ കൂടെയുണ്ട്- രാഹുൽ ഗാന്ധി
വിനേഷിന്റെ അയോഗ്യത ഞെട്ടിപ്പിക്കുന്നത്
എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു-പി. ടി. ഉഷ
CATEGORIES News