
വീടിനുള്ളിൽ എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
- സംഭവം നടന്നത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ്
ഉള്ളിയേരി :വീടിനുള്ളിലുള്ള എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. മുണ്ടോത്ത് കാരക്കാട്ട് മീത്തൽ സുനിലിന്റെ വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന എൽ.പി.ജി സിലിണ്ടറിനാണ് തീപിടിച്ചത്. സംഭവം നടന്നത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ്.
വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു . ഗ്രേഡ് എ.എസ്.ടി.ഒ പി.കെ ബാബുവിന്റെ നേതൃത്തത്തിൽ എഫ്.ആർ.ഓ മാരായ നിധി പ്രസാദ് ഇ.എം, ലിനീഷ് എം, അനൂപ് എൻപി, ഷാജു .കെ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത് .
CATEGORIES News