മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാൻ നീക്കം

മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാൻ നീക്കം

  • കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈ ഷ്ണവിന് 1001 കത്തുകളയയ്ക്കാൻ ചോമ്പാൽ കമ്പയിൻ സ്പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബ്

അഴിയൂർ: ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയക്കാൻ ചോമ്പാൽ കമ്പയിൻ സ്പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബ് ജനറൽ ബോഡിയോഗം തീരുമാനിച്ചു. 15-ന് വൈകീട്ട് അഞ്ചിന് കുഞ്ഞിപ്പള്ളി ടൗണിൽ നടക്കും.

സ്റ്റേഷൻ പൂട്ടാൻ പോവുകയാണെന്ന പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരുടെ പ്ര ഖ്യാപനം യാത്രക്കാരോടു കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷനായി. പി.കെ. കോയ, എൻ.കെ. ശ്രീജയൻ, പി.പി. ഷിഹാബുദ്ദീൻ, വി.കെ. നിയാഫ്, വി.കെ. സിറാജുദ്ധീൻ, വി.കെ. ഇക്ലാസ്, ബി.കെ. റുഫൈയിദ് എന്നിവർ സംസാ രിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )